Advertisement

​ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

January 31, 2021
Google News 1 minute Read

​ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കരോ​ഗവും കണ്ടെത്തി. കൊവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാർ സിം​ഗർ, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ ​ഗാനങ്ങൾ ആലപിച്ചു. ​ഗാനമേളകളിലും നിറസാന്നിധ്യമായിരുന്നു സോമദാസ്.

Story Highlights – Somadas chathanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here