ഇടുക്കിയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു; ഹൈ ആള്‍ട്ടിറ്റിയൂഡ് അത്‌ലറ്റിക് സ്റ്റേഡിയം നിര്‍മാണം അവസാന ഘട്ടത്തില്‍

ഇടുക്കിയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേയ്ക്ക്. ഒന്‍പത് കോടി 30 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക സൗകര്യത്തോടെ സ്റ്റേഡിയം ഒരുക്കുന്നത്.
കേരളത്തിന്റെ കായിക കരുത്താണ് ഇടുക്കി. ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ മികവ് തെളിയിച്ച നിരവധി പ്രതിഭകളെ മലനാട് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ ഇല്ലാത്തത് ഇടുക്കിയുടെ കായിക കുതിപ്പിന് എന്നും വെല്ലുവിളിയായിരുന്നു. ഇതിന് പരിഹരമാണ് നെടുങ്കണ്ടത്ത് ഉയരുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് അത്‌ലറ്റിക് സ്റ്റേഡിയം.
ദേശീയ നിലവാരമുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവ ഉള്‍പ്പെടെയാണ് നിര്‍മാണം. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുങ്ങും. ഫെബ്രുവരി അവസാനത്തോടെ നെടുങ്കണ്ടം സ്റ്റേഡിയത്തിന്റെ നിര്‍മണം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. 40 കോടിയുടെ മറ്റൊരു സ്റ്റേഡിയത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും.
Story Highlights – High Altitude Athletic Stadium Construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here