Advertisement

മധ്യപ്രദേശിൽ സർക്കാർ ഓഫിസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ മാത്രം; ഉത്തരവിറക്കി

February 1, 2021
2 minutes Read

സർക്കാർ ഓഫിസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോ​ഗിക്കണമെന്ന് നിർദേശിച്ച് മധ്യപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്ന കാര്യം കഴിഞ്ഞ നവംബറിൽ ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഗോമൂത്ര ബോട്ടിലിം​ഗ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു.

Story Highlights – MP govt offices to be cleaned with cow urine phenyl only, states an order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top