കേന്ദ്ര ബജറ്റ് 2021-22; ബജറ്റ് അവതരണം ആരംഭിച്ചു

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ച. ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. കാർഷിക നിയമങ്ങൾക്കെതിരെയാണ് പ്രതിഷേധം.
കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്ന പ്രത്യേകത ഈ ബജറ്റിനുണ്ട്.
ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറിൽ അച്ചടിച്ച് വിതരണം ചെയ്യാതെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നടപടി.
Story Highlights – nirmala sitharaman begins budget speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here