ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാനത്തെ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍ഗോഡ് എസ്പി ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. വിജിലന്‍സ് ഇന്റലിജന്‍സ് എസ്പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ് മേധാവിയാകും.
വയനാട് എസ്പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക് മാറ്റി. ജി ജയദേവ് ആലപ്പുഴ എസ്പിയാകും. തിരുവനന്തപുരം റൂറല്‍ എസ്പിയായി പി കെ മധുവിനെ സ്ഥലം മാറ്റി. അരവിന്ദ് സുകുമാരന്‍ വയനാട് എസ്പിയാകും. വൈഭവ് സക്‌സേനയെ തിരുവനന്തപുരം ഡിസിപിയാക്കി.
Story Highlights – kerala police
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News