നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയില്‍ കേരളത്തിന്റെ ചുമതല പ്രഹ്‌ളാദ് ജോഷിക്ക്

prahlad joshi

ബിജെപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക്. കേരളം, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയാണ് മന്ത്രിമാര്‍ക്കായി വിഭജിച്ചത്. ഈ സംസ്ഥാനങ്ങളില്‍ ഏപ്രില്‍- മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.

കേരളത്തിന്റെ ചുമതല ലഭിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ്. അസമിന്റെ ചുമതല കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനാണ്. തമിഴ്‌നാടിന്റെ നിയമസഭ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുക ജി കിഷന്‍ റെഡ്ഡിയും.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നാളെ കേരളത്തില്‍

പുതുച്ചേരി നല്‍കിയിരിക്കുന്നത് അര്‍ജുന്‍ റാം മേഘ്‌വാളിനാണ്. ജിതേന്ദ്ര സിംഗ്, വി കെ സിംഗ് എന്നീ കേന്ദ്ര മന്ത്രിമാര്‍ക്ക് അസമിന്റെയും തമിഴ്‌നാടിന്റെയും സഹചുമതലയും നല്‍കി. കേരളത്തിന്റെ സഹ ചുമതല കര്‍ണാടക ഉപമുഖ്യമന്ത്രിയായ അശ്വത് നാരായണനാണ്. പുതുച്ചേരിയുടെ സഹചുമതല രാജീവ് ചന്ദ്രശേഖര്‍ വഹിക്കും.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്.

Story Highlights – assembly election, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top