എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി. കാപ്പന്‍

എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യം മാണി സി. കാപ്പന്‍ പ്രഭുല്‍ പട്ടേലിനെ അറിയിച്ചു. മാണി സി. കാപ്പന്റെ നിലപാട് തന്നെയാണ് സംസ്ഥാന സെക്രട്ടറി ടി.പി. പീതാംബരനും. ഇന്ന് ഡല്‍ഹിയിലെത്തുന്ന എ.കെ. ശശീന്ദ്രന്‍ പ്രഭുല്‍ പട്ടേലും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

എല്‍ഡിഎഫിന്റെ അവഗണന സഹിച്ച് ഇനിയും ഇടത് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് മാണി സി. കാപ്പന്റെ വാദം. എത്രയും വേഗം യുഡിഎഫിലേക്ക് ചേക്കേറണമെന്നാണ് മാണി സി. കാപ്പന്റെ നിലപാട്. അതേസമയം, എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Story Highlights – Mani C kappan with the demand to leave the LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top