11 മാസങ്ങൾക്കു ശേഷം രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു

Rashtrapati Bhavan reopen public

11 മാസത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു. ഫെബ്രുവരി 6 മുതലാണ് ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി രാഷ്ട്രപതി ഭവൻ തുറന്നുനൽകുക. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 13നാണ് രാഷ്ട്രപതി ഭവനിലേക്കുള്ള പ്രവേശനത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.

ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് പ്രവേശനം അനുവദിക്കുക. https://presidentofindia.nic.in or https://rashtrapatisachivalaya.gov.in/ എന്നീ സൈറ്റുകളിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കർശനമായി സാമൂഹിക അകലം പാലിച്ചായിരിക്കണം സന്ദർശനം. മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ഒരു സമയം 25 പേർക്കേ പ്രവേശനം അനുവദിക്കൂ.

Story Highlights – Rashtrapati Bhavan to reopen for public

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top