ചെങ്കോട്ടയിലെ അതിക്രമം; ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ സമരത്തിനിടെ ചെങ്കോട്ടയിൽ അതിക്രമം നടത്തിയവർക്ക് നേതൃത്വം നൽകിയെന്ന് സംശയിക്കപ്പെടുന്ന നടൻ ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം. ഡൽഹി പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്. താരത്തെപ്പറ്റിയും ഒപ്പം ഉണ്ടായിരുന്നവരെപ്പറ്റിയും എന്തെങ്കിലും വിവരങ്ങൾ അറിയിക്കുന്നവർക്ക് പണം ലഭിക്കും. സിദ്ദു അടക്കം മൂന്ന് പേരെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയാൽ ഒരു ലക്ഷം രൂപയും മറ്റ് നാല് പേരെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചാൽ 50000 രൂപയുമാണ് ലഭിക്കുക.
അതേസമയം, അതിക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയത് താനല്ലെന്ന് സിദ്ദു അവകാശപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് കർഷകരെ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് സിദ്ദു ചോദിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സിദ്ദു താൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്.
Read Also : ‘ലക്ഷക്കണക്കിന് കർഷകരെ എനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയും?’; വിവാദങ്ങളിൽ പ്രതികരിച്ച് ദീപ് സിദ്ദു
ദീപ് സിദ്ദുവും ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ചില ചിത്രങ്ങൾ സഹിതം സിദ്ദുവിനെതിരെ രംഗത്തെത്തിയത്. ബിജെപി ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവിൻ്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.
Story Highlights – 1 Lakh Reward Announced For Leads On Actor Deep Sidhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here