കാര്‍ഷിക നിയമം; ഇന്നും പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിഷേധിച്ച് പ്രതിപക്ഷം

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ദ്രോഹ നിയമങ്ങളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുടെ നന്ദി പ്രമേയം കഴിഞ്ഞാല്‍ അതിന്മേലുള്ള ചര്‍ച്ചയാണ് അടുത്ത നടപടി എന്ന റൂള്‍ ചെയര്‍മാന്‍ ഇന്ന് രാജ്യസഭയെ അറിയിച്ചു. ഇതോടെ ആണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ അധികം കാര്‍ഷിക ബില്ലിനെ കുറിച്ച് അഭിപ്രായം പറയാന്‍ ചര്‍ച്ചയുടെ ഭാഗമായി അനുവദിക്കാനും ചെയര്‍മാന്‍ തീരുമാനിച്ചു.
ഇതിനിടെ ആയിരുന്നു പ്രത്യേക ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള ആം ആദ്മി അംഗങ്ങളുടെ പ്രതിഷേധം. ആദ്യം താക്കീത് നല്‍കിയ ചെയര്‍മാന്‍ മൂന്ന് അംഗങ്ങളെയും ഇന്ന് സഭ കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തു.
Read Also : കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും അമിത് ഷാ; കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് വാദം
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസിന്റെ സഭാ നേതാവ് ഗുലാം നബി ആസാദ് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ദ്രോഹ നിയമങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു. ഒരു വിധ ജനാധിപത്യ മര്യാദയും സര്‍ക്കാര്‍ കാട്ടുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി. വൈകിട്ട് നാല് മണിക്ക് ചേര്‍ന്ന ലോക്‌സഭയില്‍ കര്‍ഷക ബില്ലുകളുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭാ നടപടികള്‍ സ്തംഭിച്ചു.
കേരളത്തില്‍ നിന്നുള്ള യുഡിഎഫ് അംഗങ്ങള്‍ തേയില തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. കേരളത്തിലെ ആയിരക്കണക്കിന് തേയില തൊഴിലാളികള്‍ക്ക് ഉപജീവനത്തിനുള്ള കൂലി പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും വര്‍ഷങ്ങളായി ജോലി ചെയ്ത തൊഴിലാളികളുടെ ഗ്രാറ്റിവിറ്റിയും ശമ്പളകുടിശ്ശികയുമടക്കം ആനുകൂല്യം മുടങ്ങിക്കിടക്കുവെന്നും പ്രതിപക്ഷം. കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് പുറത്താണ് ഇവരെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലായിരുന്നു കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പ്രതിഷേധം.
Story Highlights – farm bill, farmers protest, parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here