Advertisement

ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയില്ല: മമത ബാനര്‍ജി

February 3, 2021
1 minute Read
mamta banerji

പശ്ചിമ ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ഭരിക്കുന്നത് ബംഗാളികള്‍ തന്നെയായിരിക്കുമെന്നും മമത പറഞ്ഞു. വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറില്‍ റാലിയില്‍ പങ്കെടുക്കവേയായിരുന്നു മമതയുടെ പ്രസ്താവന.

ബംഗാളികളും അല്ലാത്തവരും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒപ്പം കൂട്ടുമെന്നും മമത. ബിഹാറില്‍ നിന്നോ, ഉത്തര്‍ പ്രദേശില്‍ നിന്നോ, രാജസ്ഥാനില്‍ നിന്നോ, തെരായിയില്‍ നിന്നോ, ദോവാറില്‍ നിന്നോ ആകട്ടെ. എന്നാല്‍ ഗുജറാത്തിന് ഒരിക്കലും ബംഗാളിന് മുകളില്‍ അധികാരം സ്ഥാപിക്കാന്‍ ആകില്ലെന്ന് ഓര്‍ക്കണമെന്നും മമത വ്യക്തമാക്കി. ബംഗാളില്‍ വസിക്കുന്നവരെ ബംഗാള്‍ ഭരിക്കൂവെന്നും മമത.

Read Also : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്താണ് ചെയ്യുന്നതെന്ന് മമത ബാനര്‍ജി

അസമിലും ത്രിപുരയിലും നടക്കുന്നത് മമത ചൂണ്ടിക്കാട്ടി. എല്ലാവരെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഭയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളും തയാറാക്കുന്നുണ്ടെന്നും എന്നാല്‍ അത് ബംഗാളില്‍ ഇതുവരെ നടപ്പിലായില്ലെന്നും മമത. അത് നടപ്പിലാകാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

Story Highlights – mamta banarjee, bangal, gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top