എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് എന്‍സിപി ദേശീയ നേതൃത്വം; പാലായിലടക്കം മത്സരിക്കും

എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള നേതാക്കന്മാരെ ശരദ് പവാര്‍ കാണുന്നതിന് മുന്‍പായിരുന്നു സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനം. രാഷ്ട്രിയമായി എന്‍സിപിക്ക് നഷ്ടം ഉണ്ടാകില്ലെന്ന ഉറപ്പാണ് യെച്ചൂരി പവാറിന് നല്‍കിയത്. പാലാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിടുന്നത് രാഷ്ട്രിയമായി നഷ്ടമാകും എന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ എന്‍സിപി കേന്ദ്ര നേതൃത്വം.
Story Highlights – NCP national leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here