എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ടി.പി. പീതാംബരന്‍

എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള്‍ ലഭിക്കണം. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല. ഇന്നത്തെ ചര്‍ച്ചയോടെ സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ നഷ്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെടുംവരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. പാലാ സീറ്റിന്റെ മാത്രം പേരില്‍ ഇടത് മുന്നണി വിടുന്നത് നഷ്ടമാകുമെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ എന്‍സിപി കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും ശരദ് പവാറും ചര്‍ച്ച നടത്തിയിരുന്നു.
Story Highlights – TP Peetambaran says ncp will stand with LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here