വിദ്വേഷ പ്രചാരണം; കങ്കണയുടെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിദ്വേഷ പ്രചാരണം കാരണം കാണിച്ചാണ് നടപടി. രണ്ട് മണിക്കൂറിനകം നടിയുടെ രണ്ട് ട്വീറ്റുകള്‍ സമൂഹ മാധ്യമം നീക്കം ചെയ്തു. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ ആണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.
നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന്ന സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. ശേഷം റിഹാന്നയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം കങ്കണ ഉന്നയിച്ചു. കര്‍ഷകരെ ഭീകരവാദികളെന്നാണ് കങ്കണ വിളിച്ചത്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും കങ്കണ. കൂടാതെ റിഹാന്നയെ കങ്കണ വിഡ്ഢിയെന്നും വിളിച്ചതും വിവാദമായി.
Read Also : ഇന്ദിരാഗാന്ധിയായി കങ്കണ; ചിത്രം പൊളിറ്റിക്കൽ ഡ്രാമ
അതേസമയം കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവര്‍ത്തകരുമൊക്കെ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകള്‍ അടക്കമാണ് ട്വീറ്റ്.
Story Highlights – kankana ranaut, twitter, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here