Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു

February 4, 2021
2 minutes Read
Narendra Modi's niece elections

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവൾ സോനൽ മോദി തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ഗുജറാത്തിലെ അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലാണ് സോനൽ മോദി മത്സരിക്കുക. പ്രധാനമന്ത്രിയുടെ ബന്ധു എന്ന നിലയിലല്ല, ബിജെപി പ്രവർത്തക എന്ന നിലയിലാണ് താൻ മത്സരിക്കുന്നതെന്ന് സോനൽ പറഞ്ഞു.

നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയുടെ മകളാണ് സോനൽ മോദി. പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കില്ലെന്ന് ഈയിടെ ഗുജറാത്ത് ബിജെപി അറിയിച്ചിരുന്നു. അത് മറികടന്നാണ് സോനൽ മോദിക്ക് സീറ്റ് നൽകിയത്.

“വനിതാ വാർഡിലെ സീറ്റാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. മുൻപ് ഞാൻ സജീവ ബിജെപി പ്രവർത്തകനായിരുന്നു. പിന്നീട് എൻ്റെ കുട്ടികളെ വളർത്താൻ ഞാൻ ഒരു ഇടവേള എടുത്തു. ഇപ്പോൾ എൻ്റെ കുട്ടികൾ വളർന്നു. ഇനി പൊതുജനങ്ങൾക്കായി എനിക്ക് കൂടുതൽ സമയം മാറ്റിവെക്കാം. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ തീരുമാനിച്ചത്.”- സോനൽ മോദി പറഞ്ഞു.

Story Highlights – Narendra Modi’s niece is all set to contest the elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top