Advertisement

ശോഭാ സുരേന്ദ്രന്‍ വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ

February 4, 2021
1 minute Read

ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.

മുന്നണി യാത്ര ഒഴിവാക്കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപിയുടെ കേരള യാത്ര നടത്തുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി തന്നെ സംസ്ഥാന ജാഥ നടത്തുമ്പോള്‍ എന്‍ഡിഎയ്ക്ക് അതില്ല. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനമെന്ന വിമര്‍ശനം ഉയരുമെന്നും നേതാക്കള്‍ പറയുന്നു. എന്‍ഡിഎ യാത്രയായിരുന്നു നല്ലതെന്ന് ദേശീയ അധ്യക്ഷനും അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.

Story Highlights – Sobha Surendran – JP Nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top