ശബരിമല വിഷയം: യുഡിഎഫ് നിയമനിർമാണ പ്രഖ്യാപനം കബിളിപ്പിക്കാൻ : എ വിജയരാഘവൻ

udf vow on sabarimala law lie says a vijayaraghavan

ശബരിമല വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം. കോടതി വിധി വന്നശേഷം യോജിച്ച ധാരണ ഉണ്ടാക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. എല്ലാ വിഭാ​ഗങ്ങളുമായും ചർച്ച നടത്തുമെന്നും യുഡിഎഫ് നിയമനിർമാണ പ്രഖ്യാപനം കബിളിപ്പിക്കാനാണെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു. ഇപ്പോൾ നിയമനിർമാണത്തെ കുറിച്ച് ചർച്ചചെയ്യാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

യുഡിഎഫ് ജാഥ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എ വിജയരാഘവൻ പറഞ്ഞു. സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ് യുഡിഎഫ്. ബിജെപി ദേശീയ അധ്യക്ഷൻ്റെ പര്യടനവും ഇതേ അവസ്ഥയിലാണ്. യുഡിഎഫും ബിജെപിയും വർഗീയതയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു.

യുഡിഎഫ് ജാഥ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്നു. കെ സുധാകരൻ്റേത് അത്യന്തം ഹീനമായ പ്രസ്താവന.
ആധുനിക സമൂഹം ഉപയോഗിക്കാത്ത രീതിശാസ്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിച്ചത് അപലപിക്കേണ്ട വിഷയമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

Story Highlights – sabarimala,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top