നിയമനങ്ങളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരമാവധി നിയമനങ്ങള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. 1,51,513 പേര്‍ക്ക് ഈ സര്‍ക്കാര്‍ നിയമനം നല്‍കി.
നിയമനങ്ങളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണുണ്ടായത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. കൊവിഡ് സാഹചര്യം പരിഗണിച്ചാണിത്. ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : കുട്ടികളെ കൊവിഡ് കൂടുതൽ ബാധിക്കില്ല എന്ന് പറയാൻ സാധിക്കില്ല : മുഖ്യമന്ത്രി
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കും രൂപം നല്‍കി. പിഎസ്‌സി നേരിട്ട് പ്രത്യേക നിയമനങ്ങള്‍ നല്‍കി കഴിഞ്ഞു. ആരോഗ്യം, പൊലീസ്, വിഭ്യാഭ്യാസ വകുപ്പുകളില്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി. കമ്പനി, ബോര്‍ഡ് സ്ഥാപനങ്ങളുടെ നിയമനം പിഎസ്സിക്ക് നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും നിരവധി പേര്‍ക്ക് താത്കാലിക നിയമനം നല്‍കി. അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നേടാനുള്ള അവസരം നല്‍കിയെന്നും മുഖ്യമന്ത്രി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 2900 ആയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights – pinarayi vijayan, psc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here