പാകിസ്താനിൽ ഇറാന്റെ സർജിക്കൽ സ്ട്രൈക്ക്; തീവ്രവാദികൾ തടവിലാക്കിയിരുന്ന സൈനികരെ മോചിപ്പിച്ചു

Iran surgical strike Pakistan

പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി തീവ്രവാദികൾ തടവിലാക്കിയിരുന്ന സൈനികരെ മോചിപ്പിച്ചു എന്ന് ഇറാൻ. ഇറാൻസ് എലൈറ്റ് റെവല്യൂഷണറി ഗാർഡ് ആണ് സർജിക്കൽ സ്ട്രൈക്കിലൂടെ രണ്ട് സൈനികരെ മോചിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി നടത്തിയ ഒരു സൈനിക നടപടിയിലൂടെ ഇവരെ മോചിപ്പിക്കുകയായിരുന്നു എന്ന് ഐആർസിജി ഫോഴ്സ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

രണ്ടര വർഷം മുൻപ് ബലൂച് തീവ്രവാദികൾ പിടികൂടി തടവിലാക്കിയിരുന്ന സൈനികരെയാണ് ഇറാൻ മോചിപ്പിച്ചത്. രണ്ട് പേരെയും ഇറാനിലേക്ക് മാറ്റിയതായി വാർത്താ കുറിപ്പിൽ ഐആർസിജി ഫോഴ്സ് അറിയിച്ചു.

2018 ഒക്ടോബർ 16ലാണ് 12 സൈനികരെ അതിർത്തിയിൽ നിന്ന് ബലൂച് തീവ്രവാദികൾ പിടികൂടിയത്. ഇരു രാജ്യങ്ങളും ചേർന്ന് ഇവരെ മോചിപ്പിക്കാൻ ഒരു സംയുക്ത സമിതി രൂപീകരിച്ചിരുന്നു. 2018 നവംബർ 15ന് അഞ്ച് സൈനികരെ തീവ്രവാദികൾ വിട്ടയച്ചപ്പോൾ 2019 മാർച്ച് 21ന് നാല് പേരെ പാക് സൈന്യം മോചിപ്പിച്ചു.

Story Highlights – Iran conducts surgical strike in Pakistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top