രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാനാകാതെ ലോക്‌സഭ

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാനാകാതെ ലോക്‌സഭ. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെയാണ് തുടര്‍ച്ചയായ മൂന്നാംദിവസവും ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടത്. ഇതേ നിലപാടില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും.

രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം കഴിഞ്ഞാല്‍ പിന്നിടുള്ള നടപടിക്രമം അതിന്മേലുള്ള ചര്‍ച്ച. ഇതാണ് പാര്‍ലമെന്ററി ചട്ടം. സംയുക്ത സഭയെ ആണ് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥ രണ്ട് സഭകള്‍ക്കും ബാധകമാണ്. രാജ്യസഭയില്‍ ചെയര്‍മാന്‍ വെങ്കയ്യാനായിഡു ഇക്കാര്യം വിവരിച്ചപ്പോള്‍ കോണ്‍ഗ്രസ് സഭാനേതാവ് ഗുലാം നബി ആസാദ് അത് അംഗികരിച്ചു. മുന്‍ നിശ്ചയിച്ച പത്തിന് പുറമേ കര്‍ഷക നിയമം ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ കൂടി അനുവദിച്ച് ചെയര്‍മാന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായി. തുടര്‍ന്ന് രാജ്യസഭയില്‍ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയും ആരംഭിച്ചു. പക്ഷേ ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഈ നിലപാടല്ല പിന്തുടര്‍ന്നത്.

രണ്ട് സഭകളിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട് ഇപ്പോള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ രണ്ട് സഭകളിലും രണ്ട് നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നാണ് അവരുടെ പ്രതികരണം.

Story Highlights – Lok Sabha -vote of thanks – President’s policy announcement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top