ഭരണ അട്ടിമറിക്കെതിരായ പ്രതിഷേധം; മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ചു

Myanmar's military blocks Facebook

മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാന്മറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്.

നാലു ദിവസം മുൻപാണ് മ്യാന്മറിൽ പട്ടാള അട്ടിമറി നടന്നത്. ഓങ് സാൻ സൂചിയും പ്രസിഡന്റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മ്യാൻമറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ആരോപണം.

നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തിൽ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന് സൈന്യം ആരോപിച്ചിരുന്നു. നിലവിൽ യാങ്കോണിലും നയ്പിറ്റോയിലും സൈനികർ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Story Highlights – Myanmar’s military govt blocks Facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top