പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിയോടെ വള്ളിക്കുന്ന് ചേളാരിയിലാണ് ആദ്യ പരിപാടി. ജാഥക്കിടെ മുഖ്യമന്ത്രിക്ക് എതിരെയുള്ള വിവാദ പരമാര്‍ശത്തില്‍ ഹൈക്കമാന്‍ഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞ കെ. സുധാകരന്‍, താന്‍ കെപിസിസി അധ്യക്ഷന്‍ ആകാതിരിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപിച്ചു. ഇതിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ പങ്ക് സംശയിക്കുന്നുവെന്നായിരുന്നു സുധാകരന്റെ ആരോപണം. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്താകുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്.

Story Highlights – Opposition Leader Aishwarya Kerala Yatra in Malappuram district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top