സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ 22 സ്‌കൂള്‍ കെട്ടിടങ്ങളും, മൂന്നുകോടി പദ്ധതിയില്‍ 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്‌കൂളുകള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യുക.
സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നത്. നേരത്തേ കിഫ്ബിയുടെ അഞ്ച് കോടി ഫണ്ടില്‍ 66 സ്‌കൂള്‍ കെട്ടടിവും മൂന്ന് കോടി ഫണ്ടില്‍ 44 സ്‌കൂളും ഉദ്ഘാടനം ചെയ്തിരുന്നു.
Story Highlights – inauguration of high-tech buildings constructed in 111 schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here