Advertisement

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു

February 6, 2021
2 minutes Read

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെഷന്‍ ക്ലാര്‍ക്ക് വിനോദിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്. വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്.

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുടെ അന്വേഷണത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Story Highlights – Mark cheating at Kerala University; Cantonment police registered a case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top