Advertisement

‘വിവരവും വിദ്യാഭ്യാസവും ഇല്ല, എഴുത്തും വായനയും അറിയാത്തവർ’; ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് VC

1 day ago
2 minutes Read

കേരള സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് വൈസ് ചാൻസലർ ഡോ മോഹനനൻ കുന്നുമ്മേൽ. അംഗങ്ങൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ്. എഴുത്തും വായനയും അറിയാത്തവർ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ലെന്നും പരാമർശം. ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഡോ മോഹനനൻ കുന്നുമ്മേലിന്റെ അധിക്ഷേപ പരാമർശം.

രജിസ്ട്രാർ കോടതിയിൽ ഹാജരാക്കിയത് വ്യാജ രേഖകളെന്നും വി സി യോഗത്തിൽ പറഞ്ഞു. രജിസ്ട്രാർ സസ്പെൻഷൻ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നും വിസി യോഗത്തിൽ ചോദിച്ചു. കഴിഞ്ഞദിവസം ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങളും സർവകലാശാലയിലെ ഉദ്യോ​ഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരുടെ പ്രത്യേക യോ​ഗം വിസി വിളിച്ചത്. യോ​ഗത്തിൽ നിന്ന് ഇടത് ജീവനക്കാരുടെ സംഘടന വിട്ടുനിന്നിരുന്നു.

Read Also: ‘മെസി കേരളത്തിലേക്ക് വരില്ല ‘; ഒക്ടോബറിൽ വരാൻ കഴിയില്ല; സ്ഥിരീകരിച്ച് കായികമന്ത്രി 24നോട്

താൻ ജീവനക്കാർക്കൊപ്പം ഉണ്ടെന്നും ജീവനക്കാർ തനിക്കൊപ്പം നിന്നാൽ മിതയെന്നും എല്ലാ സംരക്ഷണവും ഒരുക്കാമെന്ന് വിസി യോഗത്തിൽ പറഞ്ഞു. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനെന്നാണ് ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് ജീവനക്കാരുടെ യോ​ഗത്തിൽ വിസിയുടെ അധിക്ഷേപ പരാമർശം. സസ്‌പെൻഷൻ നടപടി സിന്ഡിക്കേറ്റിനെ അറിയിച്ചാൽ വി സിയുടെ ഉത്തരവാദിത്വം തീർന്നു എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Story Highlights : Mohanan Kunnummel insults Left Syndicate members at Kerala University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top