ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ല: എ വിജയരാഘവന്‍

central agencies tries for parallel govt says a vijayaraghavan

ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം സാധ്യമല്ല. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Read Also : ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് എ വിജയരാഘവന്‍

ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രി. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ടിരുന്നു. കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Story Highlights – sabarimala, a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top