കർഷക സമരത്തിൽ ഉടൻ പരിഹാരം കാണണം : യുഎൻ മനുഷ്യാവകാശ സംഘടന

UN Human Rights Body On Farmer Protests

കർഷക സമരത്തിൽ ഉടൻ പരിഹാരം കാണണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന. സർ‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎൻ മനുഷ്യാകാശ സംഘടന പറഞ്ഞു.

മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്നത്തിന് പരിഹാരം കാണാൻ. സമാധാനപരമായ യോ​​ഗം ചേരാൻ എല്ലാവർക്കും അവകാശമുണ്ട്- യുഎൻ മനുഷ്യാവകാശ കമ്മീഷൻ ട്വീറ്റിൽ പറയുന്നു.

ഇന്ത്യയിൽ നടക്കുന്ന കർഷക സമരം ആ​ഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ​ഗായിക റി​ഹാ​ന അടക്കമുള്ള അന്താരാഷ്ട്ര താരങ്ങളാണ് സമരത്തെ അനുകൂലിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് യുഎൻ മനുഷ്യാവകാശ സംഘടനയുടെ ട്വീറ്റ്.

Story Highlights – UN Human Rights Body On Farmer Protests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top