Advertisement

പതിമൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം; പി.ജെ ജോസഫിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്

February 7, 2021
1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കോൺ​ഗ്രസ് പറഞ്ഞു. ഒൻപത് സീറ്റിൽ കൂടുതൽ പി. ജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്.

ഒൻപത് സീറ്റുകളുടെ കാര്യത്തിൽ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമം​ഗലം, റാന്നി, പേരാമ്പ്ര തുടങ്ങി എട്ട് സീറ്റുകൾ പി. ജെ ജോസഫിന് നൽകും. കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നൽകാനും തീരുമാനമായി. കോട്ടയത്ത് ആറ് സീറ്റുകളിൽ‌ മത്സരിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. അതിനിടെ, പി. ജെ ജോസഫ് പരസ്യ പ്രസ്താവന നടത്തുന്നതിൽ കോൺ​ഗ്രസ് അതൃപ്തി അറിയിച്ചു.

പതിമൂന്ന് സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി പി.ജെ ജോസഫ് രം​ഗത്തെത്തിയിരുന്നു. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു പി. ജെ ജോസഫിന്റെ പ്രതികരണം.

Story Highlights – P J Joseph, Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top