ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തിൽ ലവ് ജിഹാദ് നിയമം കൊണ്ടുവരും: കെ സുരേന്ദ്രൻ

ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തും ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്‌തവ- ഹിന്ദു മതവിഭാഗങ്ങൾ വർഷങ്ങളായി ലവ് ജിഹാദിനെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളത്തിൽ ഭക്ഷണത്തെ വരെ വർഗീയവത്കരിക്കുകയാണ്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കിൽ ഹലാൽ ഭക്ഷണശാലകളാണിപ്പോൾ. ഹലാൽ ഭക്ഷണം മതതീവ്രവാദികളുടേതാണ്. രണ്ടു വിഷയങ്ങളിലും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് വിശ്വാസികളെ ക്ഷേത്രങ്ങൾ ഏല്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ കരടു ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ ജനങ്ങളോട് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടയാണ് ശബരിമല വിഷയമെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം സജീവമാക്കി ബിജെപിയും രംഗത്തുണ്ട്.
Story Highlights – If BJP comes to power, Love Jihad law will be implemented in Kerala: K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here