ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന: പ്രധാനമന്ത്രി

narendra modi

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചന നടത്തുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍ പറഞ്ഞു. അഴിമതിയെ സ്ഥാപനവത്ക്കരിച്ച മമതാ ബാനര്‍ജിയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിച്ചതായും മോദി ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സൂചിപ്പിക്കുന്ന നിലപാടായിരുന്നു പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാല്‍ഡിയയില്‍ വ്യക്തമാക്കിയത്. സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ ഖ്യാതി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരും എന്ന് നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്നും മോദി. കേന്ദ്രം പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പോലും മമത പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയ തുകയെല്ലാം മമതാ ബാനര്‍ജിയും സംഘവും കൊള്ളയടിച്ചു. അഴിമതി മാത്രം വിളയുന്ന സ്ഥലമാക്കി മമത ബംഗാളിനെ മാറ്റി എന്നും മോദി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ ഭരണം നേടുക എന്ന ലക്ഷ്യവുമായി ബിജെപി നടത്തുന്ന മെഗാരഥയാത്രകള്‍ക്ക് ഇന്ന് തുടക്കമായി. ആദ്യ രഥയാത്ര ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. പരിവര്‍ത്തന യാത്ര എന്ന പേരിലാണ് രഥ യാത്രകള്‍ സംഘടിപ്പിക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന രഥ യാത്രകള്‍ സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകും.

Story Highlights – narendra modi, farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top