ആരോഗ്യപ്രവർത്തകർക്കുള്ള കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശിച്ച് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി ധരിപ്പിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Story Highlights – Covid vaccination, K K Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here