പിബി നൂഹിന് കൊവിഡ്

പിബി നൂഹിന് കൊവിഡ്. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിബി നൂഹ് ഐഎഎസ് തന്നെയാണ് കൊവിഡ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറായി നിയമനം ലഭിക്കുന്നത്.
Story Highlights – coronavirus, pb nooh
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News