Advertisement

കുതിരാന്‍ തുരങ്കപാത തുറക്കണമെന്നാവശ്യപ്പെട്ടുള്ള ചീഫ് വിപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

February 8, 2021
2 minutes Read

കുതിരാന്‍ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ടുള്ള ചീഫ് വിപ്പ് കെ.രാജന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് അടിയന്തര നടപടി കൈക്കൊള്ളാനാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

തുരങ്ക നിര്‍മാണത്തിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അതേസമയം, തുരങ്ക പാതകളിലൊരെണ്ണം മാര്‍ച്ച് അവസാനം തുറക്കുമെന്ന് ദേശീയ പാതാ അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്.

Story Highlights – Chief Whip’s request to open the kuthiran tunnel will be considered high court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top