രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നൽകി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നൽകി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ വിവാദത്തില്‍. ശ്രീ ചെറായി എന്ന വ്യക്തിയാണ് ചിത്രം സഹിതം ഈ വാർത്ത പുറത്ത് വിട്ടത്.
രാമക്ഷേത്രത്തിന്റെ രൂപരേഖ ജില്ല പ്രചാരകില്‍ നിന്നും ഏറ്റുവാങ്ങുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘അയോധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമർപ്പണം ചെയ്തുകൊണ്ട് ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു’- ഇതാണ് ഫേസ്ബുക്ക് കുറിപ്പ്.
എന്നാൽ വാർത്ത തള്ളി എൽദോസ് കുന്നപ്പള്ളി രംഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ചതാണെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞില്ല.
ആര്‍എസ്എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും എല്‍ദോസ് കുന്നപ്പള്ളി എംല്‍എ പറഞ്ഞു.
Story Highlights – Eldose P Kunnapillil pays for arm temple fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here