ഇന്ത്യക്ക് രോഹിതിനെ നഷ്ടം; അവസാന ദിവസം വിജയിക്കാൻ വേണ്ടത് 381 റൺസ്

india need win england

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ അവസാന ദിവസം ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 381 റൺസ്. നാലാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മയുടെ (12) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മൻ ഗിൽ (15), ചേതേശ്വർ പൂജാര (12) എന്നിവർ ക്രീസിൽ തുടരുകയാണ്.

സ്കോർബോർഡിൽ 25 റൺസ് ആയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. രോഹിതിനെ ലീച്ച് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

Read Also : അശ്വിന് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 178 റൺസിനു പുറത്ത്: ഇന്ത്യയ്ക്ക് 420 റൺസ് വിജയലക്ഷ്യം

മത്സരത്തിൽ ഇന്ത്യക്ക് 420 റൺസ് ആണ് വിജയലക്ഷ്യം. 241 റൺസിൻ്റെ ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 178 റൺസിന് ഓൾഔട്ടായി. 6 വിക്കറ്റ് നേടിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഷഹബാസ് നദീം രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ വേഗത്തിൽ സ്കോർ ചെയ്യാനായിരുന്നു ഇംഗ്ലണ്ടിൻ്റെ ശ്രമം. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അശ്വിൻ റോറീ ബേൺസിനെ (0) രഹാനെയുടെ കൈകളിലെത്തിച്ചു. 32 പന്തുകളിൽ 40 റൺസ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഒലി പോപ്പ് (28), ഡോം ബെസ് (25), ജോസ് ബട്‌ലർ (24) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.

Story Highlights – india need 381 runs to win in last day vs england

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top