ആലപ്പുഴയിലെ ബിജെപി വളർച്ചയെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ ജില്ലയിലെ ബിജെപിയുടെ വളർച്ചയെ ഗൗരകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങൾ ചർച്ച ചെയ്തത്. യോഗത്തിൽ ജില്ലയിലെ ബിജെപിയുടെ വളർച്ചയെ ഗൗരവകരമായി കാണണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിലെ ഹൈന്ദവ ഭൂരിപക്ഷമുളള മണ്ഡലങ്ങളിൽ ബിജെപി വളർച്ച നേടുന്നു എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകൾ മാത്രമല്ല ഇവിടങ്ങളിൽ ചോർന്നത്, ഇടത് പരമ്പരാഗത വോട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹൈന്ദവർ
ഏറെയുളള ഇടതുപക്ഷത്തെ ഹിന്ദുവികാരം ഇളക്കിവിട്ട് ദുർബലപ്പെടുത്താനാണ് ബിജെപി നീക്കം. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും
മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട് മേഖലകളിലാണ് ബിജെപി വളർച്ച കൂടുതലായി ഉണ്ടായിരിക്കുന്നത് എന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ പ്രദേശിക നേതൃത്വങ്ങൾക്ക് പുറമേ ജില്ലാ നേതൃത്വം തന്നെ നേരിട്ടിറങ്ങി പ്രവർത്തനം നടത്താനാണ് തീരുമാനം.
Story Highlights – Pinarayi Vijayan said that the growth of BJP in Alappuzha should be taken seriously
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here