പിന്‍വാതില്‍ നിയമനം; മന്ത്രി ഇ പി ജയരാജന് എതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി ഇ പി ജയരാജന് എതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇ പി ജയരാജന്‍ ആണ് സ്വന്തം ബന്ധുവിനെ ആദ്യം നിയമിച്ചത്. അതിനാല്‍ അദ്ദേഹത്തിന് സാധാരണക്കാരുടെ വേദന മനസിലാകില്ല. ഫ്യൂഡല്‍ രാജാവിനെ പോലെയാണ് ഇ പി ജയരാജന്‍ പെരുമാറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിലെ പുതിയ നിലപാട് സിപിഐഎമ്മിന്റെ അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ശബരിമലയിലെ പുതിയ സത്യവാങ്മൂലത്തില്‍ എന്താണെന്ന് സിപിഐഎം വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിയമ നിര്‍മാണം നടത്തും. യുഡിഎഫ് ശബരിമലയെ വോട്ട് ബാങ്ക് ആയി കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – mullappally ramachandran, e p jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here