മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ല; കല്‍പറ്റ മണ്ഡലത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് സഭാ നേതൃത്വം

കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ ശ്രദ്ധേയമായ മണ്ഡലമാണ് വയനാട് കല്‍പറ്റ. മുല്ലപ്പളളി മത്സരരംഗത്തേക്കില്ലെന്നറിയിച്ചെങ്കിലും കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ജില്ലാ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഇതിനിടെ ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ ടി. സിദ്ദിഖ് കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധി നടത്തിയ രഹസ്യ സര്‍വേയിലും കാര്യങ്ങള്‍ ടി. സിദ്ദിഖിന് അനുകൂലമായിരുന്നു. എന്നാല്‍ ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസ് നേതൃത്വത്തിന് മേലുണ്ട്. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും ശഠിക്കുന്നതോടെ മുന്‍ എംഎല്‍എമാരായ എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍ എന്നിവരുടെ പേരുകള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം.
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന കല്‍പറ്റയില്‍ ഇത്തവണ വിജയമുറപ്പാക്കേണ്ടത് ജില്ലാ നേതൃത്വത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന എല്‍ജെഡി ഇത്തവണ എല്‍ഡിഎഫിലാണ്. കല്‍പറ്റയില്‍ സ്വാധീനമുള്ള എല്‍ജെഡി ഒപ്പമുണ്ടായിട്ടും കഴിഞ്ഞ തവണ യുഡിഎഫ് പരാജയപ്പെട്ടു. ഇവിടെ നിന്ന് വേണം രാഹുല്‍ ഫാക്ടര്‍ പ്രയോജയപ്പെടുത്തി തിരിച്ചുവരാന്‍. എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അനൗദ്യോഗികമായി തുടങ്ങിയിട്ടേയുള്ളൂ. സി.കെ. ശശീന്ദ്രന്‍ മത്സരിക്കുന്നില്ലെങ്കില്‍ ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സീറ്റ് എല്‍ജെഡിക്ക് വിട്ട് നല്‍കാനും സാധ്യതയുണ്ട്.
Story Highlights – Christian candidate – Kalpetta constituency -udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here