കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടലിന് തുടക്കം; 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-ഡിസ്ക്കിന് ഔദ്യോഗിക തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും ചേർന്നുള്ള പദ്ധതിയിലൂടെ യോഗ്യത ഉണ്ടായിട്ടും തൊഴിൽ ലഭിക്കാതെ വീടുകളിൽ ഇരിക്കുന്നവർക്കും തൊഴിൽ അവസരം ഒരുക്കും. തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി നൽകുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യമൊരുക്കുക വഴി ഇവരെ ആഗോള തലത്തിൽ പരിചയപ്പെടുത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Kerala knowledge Mission K-Disc Employment Portal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top