സീറ്റ് വിട്ടുകൊടുക്കുന്ന തരത്തിൽ ചർച്ച നടന്നിട്ടില്ല; നാല് സീറ്റും വേണമെന്നാണ് എൻസിപി നിലപാടെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ

സീറ്റ് വിട്ടു നൽകുന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. നാല് സീറ്റും വേണമെന്ന് തന്നെയാണ് എൻസിപി നിലപാട്. മുന്നണി മാറ്റത്തിലൊന്നും ചർച്ച നടന്നിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
സീറ്റ് തർക്കത്തിന്റെ പേരിൽ ആരും യുഡിഎഫിലേയ്ക്ക് പോകുമെന്ന് കരുതുന്നില്ല. ഊഹാപോഹങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന് ഇടതു നേതൃത്വം എൻസിപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു മാണി. സി. കാപ്പനോട് കുട്ടനാട് മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. ഇതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തേണ്ടതില്ലെന്ന് എൻസിപി തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്ന് പ്രഫുൽ പട്ടേൽ പിൻവാങ്ങി. ഇതിന് പിന്നാലെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു.
Story Highlights – A K Saseendran, Pala, NCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here