ഗുജറാത്തിലെ ഹോട്ടലില്‍ എത്തിയ സിംഹം; കണ്ട് പേടിച്ച് അധികൃതര്‍; വിഡിയോ

ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഹോട്ടലിലേക്ക് പുലര്‍ച്ചെ എത്തിയ ആളെ കണ്ട് സെക്യൂരിറ്റി ഗാര്‍ഡ് ഞെട്ടി. ആരാണ് കയറി വന്നതെന്ന് അറിയണ്ടേ… കാട്ടില്‍ വിലസുന്ന സിംഹം നാട്ടിലേക്കും ഒരു വിസിറ്റിന് ഇറങ്ങിയതാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവം. ഹോട്ടല്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഹോട്ടലിന്റെ ചുറ്റുവട്ടത്ത് ആരും ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി കാബിനില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിന് ആണെങ്കില്‍ സിംഹത്തെ കണ്ടിട്ട് അനങ്ങാന്‍ പോലും ആയില്ല.
Lions in the city of Junagadh is a regular affair nowadays. @ParveenKaswan @susantananda3 @CentralIfs pic.twitter.com/o2PtLiXmui
— Udayan Kachchhi (@Udayan_UK) February 10, 2021
ആദ്യം ഹോട്ടലിന് അകത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കാണ് സിംഹമെത്തിയത്. പിന്നീട് ചില ഇടങ്ങളിലും പരിശോധന നടത്തി ഗേറ്റ് ചാടിക്കടന്ന് പോകുകയും ചെയ്തു. നിരവധി പേര്‍ വരുന്നതും പോകുന്നതുമായ റോഡില്‍ ആ സമയത്ത് ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല.
Story Highlights – gujarat, lion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here