ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി; ഓയില്‍ കടലിലേക്ക് പടര്‍ന്നു

തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നു. ഓടയിലൂടെയാണ് ഓയില്‍ കടലിലേക്ക് എത്തിയത്. ചോർച്ച അടച്ചുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

അപകട സാധ്യതയെക്കുറിച്ച് പരിസരവാസികള്‍ കമ്പനി അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കടലിലേക്ക് വ്യാപകമായ രീതിയില്‍ ഓയില്‍ പോയിട്ടില്ലെന്നും ഉടന്‍ ഓയില്‍ നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വേളി മുതല്‍ പുതുക്കുറിച്ചി വരെയുള്ള ഭാഗത്തെ കടലില്‍ ഓയില്‍ പടര്‍ന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Story Highlights – Glass furnace pipe – titanium factory

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top