സരിത ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്

സരിത ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്നും വിജിലൻസ് വ്യക്തമാക്കി.

ബെവ്‌കോ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിരിക്കുകയാണ്. ബെവ്‌കോയുടെ പേരിലുള്ളത് വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യത. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ബെവ്‌കോ മാനേജർ മീനാകുമാരിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് ഇറക്കിയെന്നായിരുന്നു പരാതി. മീനാകുമാരി തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

Story Highlights – Saritha s nair, Bevco

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top