ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

mc kamarudheen

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് എല്ലാ കേസുകളിലും ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് എം സി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത്. ഇതുവരെ 148 കേസുകളില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് എം സി കമറുദ്ദീന്‍ ഉള്ളത്.

സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിന്നായി 142 കേസുകളില്‍ എംഎല്‍എ ജാമ്യം നേടിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ വരുന്നതിന് നിയമപരമായ തടസം നേരിടും.

Read Also : എം സി കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരില്‍ നിന്നും കോടികളാണ് പിരിച്ചെടുത്തത്. സ്ഥാപനം പൂട്ടി പോയതോടെ ഓഹരി ഉടമകള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് നവംബര്‍ 7ന് പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തു.

ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളില്‍ ജാമ്യം അനുവദിച്ചതോടെയാണ് കമറുദ്ദീന് ജയില്‍ മോചനത്തിനുള്ള വഴി തെളിഞ്ഞത്. തുടര്‍ന്ന് മറ്റു കേസുകളില്‍ കീഴ് കോടതികള്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും മകന്‍ ഹിഷാമിനെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

Story Highlights – m c kamarudeen, bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top