കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി; മകനും മരുമകളും അറസ്റ്റിൽ

കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത് ഈ മാസം ഒന്നിനാണ്. ദേവകിയെ കൊന്നത് മകൻ രാജേഷും ഭാര്യ ശാന്തിനിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights – kollam mother killed by son and daughter in law
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here