ഓണ്‍ലൈന്‍ റമ്മി നിരോധനം; പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റമ്മികളിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമം എപ്പോള്‍ കൊണ്ടുവരും എന്നത് സംബന്ധിച്ച് നിയമ സെക്രട്ടറി ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന് റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Story Highlights – Online rummy – High Court will reconsider the public interest litigation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here