ചൈനയും പാകിസ്താനും സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്, കർഷകരെ സന്ദർശിക്കാൻ സമയമില്ല: പ്രിയങ്ക ഗാന്ധി

PM Pakistan China Priyanka

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചൈനയും പാകിസ്താനും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കർഷകരെ സന്ദർശിക്കാൻ സമയമില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നടന്ന കർഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമർശനം.

“സർക്കാർ കർഷകരെ ദേശവിരുദ്ധർ എന്ന് വിളിക്കുകയാണ്. പക്ഷേ, അങ്ങനെ വിളിക്കുന്നവരാണ് യഥാർത്ഥ ദേശവിരുദ്ധർ. അവർ കർഷകരെ പ്രക്ഷോഭകരെന്നും തീവ്രവാദികളെന്നും വിളിക്കുന്നു. അവർക്ക് കർഷകരെ സംശയമാണ്. പക്ഷേ, കർഷകരുടെ ഹൃദയം ഒരിക്കലും ദേശത്തിന് എതിരാവില്ല. അത് നാടിനു വേണ്ടി പണിയെടുക്കുകയാണ്. അവർക്കെങ്ങനെയാണ് സ്വന്തം നാടിനെ വഞ്ചിക്കുക? പ്രധാനമന്ത്രിക്ക് പാകിസ്താനിലേക്കും ചൈനയിലേക്കും പോകാൻ സമയമുണ്ട്. പക്ഷേ, അദ്ദേഹത്തിന് സമരം നടത്തുന്ന കർഷകരെ കാണാൻ സമയമില്ല.”- പ്രിയങ്ക ഗാന്ധി പറഞ്ഞു.

സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. കർഷക സമരത്തെ ഇതുവരെയും സർക്കാർ മുൻ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ വരെ കേന്ദ്രസർക്കാരിന് സമയം ഉണ്ടെന്ന കർഷ സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇടത് അനുകൂല സംഘടനകൾ അടക്കം രംഗത്ത് എത്തി. ടിക്കായത്തിന്റെത് അല്ല തങ്ങളുടെ നിലപാട് എന്ന് വ്യക്തമാക്കിയ അവർ ഉടൻ നിയമങ്ങൾ പിൻവലിക്കണമെന്ന് നിർദ്ദേശിച്ചു.

Story Highlights – PM Had Time To Visit Pakistan, China But Not Farmers: Priyanka Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top