അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം തുടരുകയാണ്. ആത്മഹത്യാ ഭീഷണിയുള്‍പ്പെടെ മുഴക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രതീക്ഷ. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇന്നലെ രാത്രി ഏറെ വൈകിയും സമരം തുടര്‍ന്നിരുന്നു.

ആത്മഹത്യാ ഭീഷണി മുഴക്കിയ സിപിഒ റാങ്ക് ലിസ്റ്റിലുള്ള നാലു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി.

ജനപ്രതിധികള്‍ എആര്‍ ക്യാമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ നാല് ഉദ്യോഗാര്‍ത്ഥികളെയും പൊലീസ് വെറുതെ വിട്ടു. ഇന്നു നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം സമരം ശക്തമാക്കും. രാഷ്ട്രീയ പോരിലേക്ക് പോയ സമരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരും, സമരത്തെ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷവും ഊര്‍ജിത ശ്രമങ്ങളിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട കണക്കു നല്‍കാന്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

Story Highlights – PSC candidates strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top