Advertisement

ഇന്ധന വില വര്‍ധിക്കുന്നത് രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്: കേന്ദ്ര പെട്രോളിയം മന്ത്രി

February 10, 2021
1 minute Read
dharmendra pradhan

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. സര്‍ക്കാരുകളുടെ പ്രധാന വരുമാനം പെട്രോള്‍, ഡീസല്‍ നികുതിയില്‍ നിന്നെന്ന് വിശദീകരണം. നികുതി വരുമാനം നഷ്ടപ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ലെന്നും മന്ത്രി പറഞ്ഞു.

ചോദ്യോത്തര വേളയിലാണ് ധര്‍മേന്ദ്ര പ്രധാന്‍ ഈ ഉത്തരം നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ഇതിനെതിരെ പ്രതികരിച്ചു. കാര്യങ്ങള്‍ മന്ത്രി വ്യക്തമാക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍.

Read Also : ഇന്ധന വില വര്‍ധനവ്; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന്

സമാജ് വാദി പാര്‍ട്ടിയിലെ വിശ്വംഭര്‍ പ്രസാദാണ് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചത്. സീതയുടെ നാടായ നേപ്പാളിനേക്കാള്‍ ഇന്ധന വില ശ്രീരാമന്റെ രാജ്യത്ത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം.

അതേസമയം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. എറണാകുളത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.

Story Highlights – petrol price, dharmendra pradhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top