ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10ന് അങ്കമാലിയില്‍ എത്തുന്ന യാത്രയെ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും.

അങ്കമാലി, ആലുവ, കളമശേരി, പറവൂര്‍ നിയോജക മണ്ഡലങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്നുപോകുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ സംസാരിക്കും.\

Story Highlights – aiswarya kerala yathra today in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top